Wednesday, May 6, 2015

ആട്ടിൻകുട്ടി

സുന്ദരനായ ഒരു ആട്ടിൻകുട്ടി.
അവൻ ഒരു ബലിമൃഗമായിരുന്നു
ഞാൻ ഒരു കാഴ്ച്ചക്കാരനും.
ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടത് അവന്റെ അവസാന നിമിഷങ്ങൾ
അടുത്തുകൊണ്ടിരിക്കുമ്പോൾ ആണ്.
ഒരു പ്ലാവില ഞാൻ അവനുനേരെ നീട്ടി
അവനത് ഞൊടിയിടയിൽ കടിച്ചെടുത്തു
പിന്നെയും ഇലക്കായി കൗതുകത്തോടെ  എന്നെ നോക്കി..
വീണ്ടും വീണ്ടും  പ്ലാവിലകൾ അവൻ കടിച്ചെടുത്തു.
ആ ശിരസ്സിലും കവിളിലും വെറുതെ തലോടി..
അവന്റെ മനസ്സ് ശാന്തവും സ്നേഹാർദ്രവുമായിരുന്നു..
പക്ഷെ
ഞാൻ തിരിഞ്ഞു നടന്നതിനപ്പുറം
അവന്റെയും എന്റെയും ഹൃദയം പൊട്ടിതകർന്നു പോയി..
ചുടുചോരയിൽ സമ്പ്രീതനായ ഹൃദയമില്ലാത്ത ദൈവം  എല്ലാവരെയും രക്ഷിക്കട്ടെ.
----------






10 comments:

  1. അജവധ നിരോധനം കൂടി ആവാം.

    ReplyDelete
    Replies
    1. അജമാംസ രസായനം മാത്രം നിരോധിക്കരുതെ... :)

      Delete
  2. കാത്തിരിപ്പുണ്ടാവും ചിലര്‍........
    ആശംസകള്‍

    ReplyDelete
    Replies
    1. എല്ലാവരും കാത്തിരിക്കുന്നവർ തന്നെ .. :)

      Delete
  3. ദൈവത്തിന് ഇതൊന്നും വേണ്ട!

    ReplyDelete
    Replies
    1. വേണ്ടത് ഭക്തർക്ക് മാത്രമാണ്..
      ദൈവം അവരുടെ തലയ്ക്കകത്ത് അൽപ്പം വെളിച്ചം നൽകട്ടെ..

      Delete
  4. ഒരാട്ടിൻ കുട്ടിയെ ബലി കൊടുത്തതുകൊണ്ട്‌ ആർക്ക് എന്ത് കിട്ടാനാണ് . .തലക്കകത്ത് ആൾതാമസമില്ലാത്ത കൊറേ ആളുകളുണ്ടാക്കിയ ഓരോ ആചാരങ്ങൾ .

    ReplyDelete
  5. ആയിരക്കണക്കിന് ആടുകളെ മനുഷ്യൻ കൊന്നു തിന്നുമ്പോ ഒരെണ്ണം ദൈവത്തിനും കൊടുക്കണ്ടേ? അല്ല, അതല്ലേ അതിന്റെ ഒരു മര്യാദ!

    ReplyDelete
  6. ഹൃദയം തൊടുന്ന ആശയം, വരികള്‍!!

    ReplyDelete