Wednesday, June 27, 2012

കടലിനോടുള്ള പ്രണയം






കടലിന്റെ  കരയിലെ കാറ്റുകൊള്ളാന്‍ 
വെറുതെ ഞാന്‍ പോയി ഒരുദിവസം  
കടലിലെ തിരവന്നു കാലില്‍മുട്ടി
കടലുമീഞാനുമായി പ്രണയത്തിലായി
കടലിലെന്‍ മനസിന്റെ നിഴലുകണ്ടു
കടലിലെ തിരയ്യിലെന്‍ ചിന്തകളും 
കുംഭമാസത്തിലെ സായന്തനം
കുങ്കുമം വാരി വിതറും പോലെ
പുഞ്ചിരിതുകുമാ മുഖകാന്തിയില്‍
കണ്ണിമ വെട്ടാതെ നോക്കിനിന്നു
തിരകളും തിരകളും കുട്ടിമുട്ടി
ഉതിരുന്ന ശബ്ദമെന്‍ കാതിലെത്തി
നടനമാടുന്നൊരു സുന്ദരിതന്‍
പാദസരത്തിന്‍ കിലുക്കമാണോ
കൈകള്‍ക്കലങ്കാരമായ് വിങ്ങും 
കുപ്പിവളകളുരസുന്നതോ 
കാലത്ത് സുര്യന്‍ ഉദിക്കുന്നതും
സായന്തനത്തിലതു മറയുന്നതും 
പിരികക്കൊടികള്‍ക്കിടയിലുള്ള 
തിലകമായി കണ്ടുഞാന്‍ നോക്കിനിന്നു
കാലമൊരു പുഴയിലെ ജലനിരപ്പില്‍
പോങ്ങിക്കിടക്കുന്നൊരിലകണക്കെ
മന്ദമായി മന്ദമായി കാറ്റടിച്ച്
മുന്നോട്ട് മുന്നോട്ടൊഴുകിടുന്നു
പെട്ടന്നു ഭാവങ്ങളാകെമാറി  
ആകാശമാകെ റുത്തുപോയി 
വരുണനൊരു   കാര്‍മേഘ  രഥവുമേറി
കടലിന്റെ കരയില്‍ വിരുന്നുവന്നു 
കടലുകലിതുള്ളി അലറി അപ്പോള്‍  
തിരകള്‍ ആകാശത്തുയര്‍ന്നു പൊങ്ങി 
അതുകണ്ടതിശയപെട്ടൊരെന്റെ
മനസു നിറച്ചും പരിഭവമായി     
സൌന്ദര്യമെല്ലാമകന്നുപോയി 
കടലൊരു രാക്ഷസ്സിയായിമാറി
പ്രണയമൊരു ഭയമായി മാറിയപ്പോള്‍ 
കടലുംമീഞാനും പിണക്കത്തിലായ്  
പോയില്ല പന്നെ കടല്‍ക്കരയില്‍ 
ഏറെനാള്‍ തമ്മില്‍ പിരിഞ്ഞിരുന്നു
പിന്നെയും മാനം വെളുത്തുവന്നു 
മാനത്ത് സുര്യന്‍ പ്രഭചൊരിഞ്ഞു 
മനസിലെ മഞ്ഞൊന്നുരുകിയപ്പോള്‍ 
കടലിനെ കാണാന്‍ തിടുക്കമായി 
അന്നൊരു സായന്തനത്തിലപ്പോള്‍ 
കടലിന്റെ കരയില്‍ ഞാന്‍ പോയിനോക്കി 
നാണിച്ചു കുമ്പിട്ടു നിന്ന പെണ്ണ് 
ഓട്ടക്കണ്ണിട്ടൊന്നു  നോക്കിയെന്നെ 
കാര്‍കൂന്തല്‍  കൊണ്ടുരസ്സുന്നപോലെ
മന്ദമായി തിരകള്‍ ഒഴുകിവന്ന് 
പാദങ്ങള്‍ കഴുകി തഴുകും നേരം 
പ്രേമമെന്‍  മനസ്സില്‍ ഉദിച്ചുവന്നു 
കോപമൊരു ഭുതമായി വന്നിടുമ്പോള്‍ 
സ്നേഹമീമനസ്സില്‍ മറഞ്ഞിരിക്കും
കോപത്തെ ആട്ടി അകറ്റിടുമ്പോള്‍
സ്നേഹവും പ്രേമവും പൂത്തുലയും
മനസ്സൊരു വൃന്ദാവനം കണക്കെ 
പൂക്കള്‍ നിറഞ്ഞു വിളങ്ങിനില്‍ക്കും 
 പുങ്കാവനത്തിലെ പൂമരത്തിന്‍  
ചോട്ടിലിരുന്നൊന്നു  കാറ്റുകൊള്ളാന്‍  
പോരുക പോരുക യെൻ കടലേ
മന്ദമായൊഴുകുന്ന തിരകണക്കെ
പാദരത്തിന്‍  കിലുക്കവുമായി
നടനമാടുന്നൊരു സുന്ദരിയായി
കുപ്പിവളകള്‍ ഉരസ്സിക്കൊണ്ട് 
നെറ്റിയില്‍ തിലകക്കുറിയണിഞ്ഞ്‌ 
*********************************


3 comments:

  1. കടലുമായിട്ടാണ് പ്രണയം അല്ലേ...?

    ReplyDelete
  2. കൊള്ളാം ..മനോഹരം

    ReplyDelete
  3. കടലിനോടുള്ള പ്രണയം നന്നായിരിക്കുന്നു.അക്ഷരപ്പിശാച്.വിലങ്ങുതടിയാവാതെ നോക്കണേ.വൃന്ദാവനം,ശബ്ദം ഇവയൊക്കെ ശ്രദ്ധിക്കുക.ആശംസകള്‍

    ReplyDelete